ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. 4.4 തീവ്രത രേഖപ്പെത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ബജുറയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനം. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്.