ദുബായ്: മയക്കുമരുന്ന് ലഹരിയില്‍ ദുബായ് വാട്ടർ കനാല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിനെ മറൈന്‍ പട്രോള്‍ സംഘം രക്ഷപ്പെടുത്തി. ആശുപത്രിയിലെത്തിച്ച യുവാവിനെ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായത്. അന്വേഷണത്തിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചെങ്കിലും കോടതിയിൽ കുറ്റങ്ങൾ നിഷേധിച്ചു. മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നാണ് ഇയാള്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കോടതി ഇയാള്‍ക്ക് 5000 ദിർഹം പിഴ ചുമത്തി.