കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി; നടപടി പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി; നടപടി പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് തിരിച്ച അദ്ദേഹത്തോട് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്. പവന്‍ ഖേരയുടെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പമാണ് പവന്‍ ഖേര ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പവന്‍ ഖേര പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മോദിയുടെ അച്ഛന്റെ പേര് പവന്‍ ഖേര തെറ്റിച്ച് പറഞത് വിവാദമായിരുന്നു. മോഡയുടെ അച്ഛനെ അപമാനിച്ചു എന്ന് പറഞ്ഞ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പവന്‍ ഖേരയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്താക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.