സിഖ് വിഘടന വാദികള്‍ പൊലീസിനെ ആക്രമിച്ചു; അമൃത്സറില്‍ വന്‍ സംഘര്‍ഷം

സിഖ് വിഘടന വാദികള്‍ പൊലീസിനെ ആക്രമിച്ചു;  അമൃത്സറില്‍  വന്‍ സംഘര്‍ഷം

അമൃത്സര്‍: അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമൃത്സറില്‍ സിഖ് തീവ്ര സംഘടനാ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത് പാല്‍ സിങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിച്ചത്. അമൃത് പാല്‍ സിങിന്റെ അനുയായി ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംഘര്‍ഷം.

ഉച്ചയ്ക്ക് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. ആയിരക്കണക്കിന് ആളുകളാണ് വാളുകളും വടിയും കല്ലും ഉപയോഗിച്ച് ആക്രമം നടത്തിയത്. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കേസുകള്‍ ചുമത്തപ്പെട്ട തൂഫാന്റെ പേര് എഫ്.ഐ.ആറില്‍ നിന്നും ഒഴിവാക്കാന്‍ രണ്ട് ദിവസമാണ് പൊലീസുകാര്‍ക്ക് നല്‍കിയിരിക്കുന്നത്.

അന്ത്യശാസനം നല്‍കിയതിന് ശേഷം ഇനിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി പൊലീസ് ആയിരിക്കുമെന്നാണ് അമൃത് പാല്‍ സിങ് പറഞ്ഞത്. പൊലീസ് സ്റ്റേഷന്‍ കൈയ്യടക്കിയായിരുന്നു സിഖ് തീവ്ര സംഘടനാ പ്രവര്‍ത്തകരുടെ അക്രമം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.