ബംഗളുരു: റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ജി 7 രാജ്യങ്ങള്‍. ബംഗളുരുവില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ ജി 7 രാജ്യങ്ങള്‍ ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേര്‍ന്നു.
നിലവിലെ ഉപരോധങ്ങള്‍ റഷ്യ മറികടക്കുന്നത് തടയാനുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു. ഉക്രെയ്‌ന് കൂടുതല്‍ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി.
ഉക്രെയ്‌നില്‍ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവയാണ് ജി 7 രാജ്യങ്ങള്‍.