ഛത്തീസ്ഗഢില്‍ വാഹനാപകടം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഢില്‍ വാഹനാപകടം: നാല് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ ഭട്ടപാരയില്‍ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബലോഡ ബസാറില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ റായ് പൂരിലേക്ക് മാറ്റി. മരിച്ചവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.