ജറുസലേം:ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒമാന്‍ വ്യോമപാത തുറന്നുനല്‍കി. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.ഏഷ്യന്‍ രാജ്യങ്ങളിലേക്കുളള യാത്രാസമയം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
പ്രാദേശിക ഏകീകരണത്തിലേക്കുള്ള മറ്റൊരു മഹത്തായ ചുവടുവയ്പാണിത്. തീർച്ചയായും ഇത് ഇസ്രായേലിന് ആഘോഷ ദിനമാണെന്ന് വിദേശകാര്യ മന്ത്രി എലി കോഹൻ ട്വീറ്റ് ചെയ്തു.ഇസ്രയേൽ ഉള്‍പ്പെടെ എല്ലാ വിമാന കമ്പനികള്‍ക്കും ഒമാന്റെ വ്യോമപാത തുറന്നു നല്‍കുന്നതിന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൗദിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.