അബുദബി:എമിറേറ്റിലെ ഒന്നിലധികം സ്ഥാപനങ്ങളില്‍ തീപിടുത്തമുണ്ടായി. ഖലീഫ ബിന്‍ സായിദ് ഇന്‍റർനാഷണല്‍ റോഡിലെ സ്ഥാപനങ്ങളിലാണ് തീപിടുത്തമുണ്ടായതെന്ന് അബുദബി പോലീസ് അറിയിച്ചു. അബുദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മറ്റ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും വരുന്ന വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ഓർമ്മിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ.