കുടുംബനാഥയ്ക്ക്‌ മാസം 1000 രൂപ; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

കുടുംബനാഥയ്ക്ക്‌ മാസം 1000 രൂപ; പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ഈറോഡ്: തമിഴ്‌നാട്ടിലെ ഓരോ കുടുംബനാഥയ്ക്കും പ്രതിമാസം 1000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രതിമാസ സഹായ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്ന് 27 ന് നടക്കുന്ന ഈറോഡ് (ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പി​ന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവേ സ്റ്റാലിൻ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്ന തീയതി മാർച്ചിൽ ബജറ്റിൽ പ്രഖ്യാപിക്കും. ഡി എം.കെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 85 ശതമാനവും നടപ്പാക്കിയെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ നടപ്പാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ ഇളവ്, സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം, കർഷകർക്ക് സൗജന്യ വൈദ്യുതി, വികസന പ്രവർത്തനങ്ങൾ, ജനങ്ങൾക്ക് വേണ്ടിയുള്ള മറ്റ് പദ്ധതികൾ എന്നിവ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.