വിവാഹ മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാവിനെ ബന്ധുവായ സ്ത്രീ വെടിവച്ചു കൊന്നു

വിവാഹ മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാവിനെ ബന്ധുവായ സ്ത്രീ വെടിവച്ചു കൊന്നു

അമൃത്സര്‍: വിവാഹ മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാവിനെ സ്ത്രീ വെടിവച്ചുകൊന്നു. മേജര്‍ സിങ് ധലിവാല്‍ ആണ് മരിച്ചത്. സിങിന്റെ ബന്ധുവാണ് കൊലപാതകം നടത്തിയ സ്ത്രീ.

വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് തരണ്‍ തരണ്‍ എസ്പി ഗുര്‍മീത് ചൗഹാന്‍ പറഞ്ഞു. പാട്ടിക്കടുത്തുള്ള ഗ്രാമത്തില്‍ ധലിവാലിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന്റെ സമീപത്ത് വെച്ചാണ് സ്ത്രീ ഇയാള്‍ക്ക് നേരെ നിരവധി തവണ വെടിവെച്ചത്.

സംഭവ ശേഷം കടന്നുകളഞ്ഞ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.