ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിനെതിരെ വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങൾ ഉപരോധിക്കുകയാണ്. ഇതേ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി.
വിവിധ തൊഴിലാളി യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബില്ലിനെതിരേ രാജ്യത്തുടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്.