ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായില്‍ ബോട്ട് ഷോ ഇന്ന് മുതല്‍

ദുബായ്: ഇന്‍റർനാഷണല്‍ ബോട്ട് ഷോയ്ക്ക് ഇന്ന് തുടക്കം. ദുബായ് ഹാർബറിലാണ് ബോട്ട് ഷോ നടക്കുന്നത്. 175 ജലയാനങ്ങളാണ് ബോട്ട് ഷോയില്‍ പങ്കെടുക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30,000 സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.ലോക പ്രശസ്തമായ ബോട്ടുകള്‍ ഒരുമിച്ചെത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയാണിത്. പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജലയാനങ്ങള്‍ ബോട്ട് ഷോയുടെ ഭാഗമാകും.

അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ബോ​ട്ടി​ക്യൂ യാ​ട്ട്, ഫി​ൻ​മാ​സ്റ്റ​ർ, ഗ്രീ​ൻ​ലൈ​ൻ യാ​ട്ട്, നോ​ർ​ധ​ൻ, സോ ​കാ​ർ​ബ​ൺ ഉള്‍പ്പടെ പുതിയ 10 ബ്രാന്‍ഡുകളും ഇന്‍റർനാഷണല്‍ ബോട്ട് ഷോയില്‍ ഇത്തവണയെത്തുന്നുണ്ട്. പുതിയ യാനങ്ങളുടെ പ്രഖ്യാപനത്തിനും ഇത്തവണത്തെ ബോട്ട് ഷോ സാക്ഷിയാകും. ആഢംബര യാനങ്ങള്‍ മുതല്‍ ചെറിയ മത്സ്യബന്ധനബോട്ടുകള്‍ വരെ പ്രദർശനത്തിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.