ന്യൂഡല്‍ഹി: മനീഷ് സിസോദിയയും, സത്യേന്ദ്ര ജെയ്‌നും രാജിവച്ച സാഹചര്യത്തില്‍ ഡല്‍ഹി മന്ത്രി സഭാ പുന സംഘടനയ്ക്ക് പേര് നിര്‍ദേശിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.
അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകള്‍ മന്ത്രി സഭയിലേക്ക് നിര്‍ദേശിച്ചുകൊണ്ട് കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. സിസോദിയ കൈകാര്യം ചെയ്തിരുന്ന ധന, പൊതുമരാമത്ത് വകുപ്പുകള്‍ മന്ത്രി കൈലാശ് ഘട്ടിനാണ്.
അദ്ദേഹം ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. മന്ത്രി രാജ്കുമാര്‍ ആനന്ദിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. കസ്റ്റഡിയിലുള്ള സിസോദിയയുടെ ചോദ്യം ചെയ്യല്‍ സി.ബി.ഐ ആസ്ഥാനത്ത് തുടരുകയാണ്.
അതേസമയം മദ്യനയം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും മുഴുവന്‍ മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസിന്റെ ആം ആദ്മി പാര്‍ട്ടി ഓഫിസ് മാര്‍ച്ച് തുടങ്ങി.