മേഘാലയയില്‍ ജനവിധി നാളെ; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

മേഘാലയയില്‍ ജനവിധി നാളെ; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ഷില്ലോങ്: മേഘാലയയില്‍ വോട്ടെണ്ണല്‍ നാളെ നടക്കും. വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 13 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ത്രിപുരയിലും നാഗാലാന്‍ഡിലും വോട്ടെണ്ണല്‍ നാളെ നടക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഒട്ടാകെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 27-നായിരുന്നു 59 നിയമസഭ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. കനത്ത പോളിംഗാണ് മൂന്ന് സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.

പന്ത്രണ്ട് ജില്ലകള്‍ക്കും ഒരു സബ് ഡിവിഷന്‍ എന്ന നിന്ന നിലയില്‍ 13 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 500 പേരെയാണ് നിരീക്ഷിക്കാനായി വിന്യസിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.