ന്യൂഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ഉച്ചകോടി ഇന്ന് നടക്കും. 40 ഓളം വിദേശമന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉക്രെയ്ൻ പ്രതിസന്ധി പ്രധാന ചർച്ചയാകും. ബംഗളൂരുവിലാണ് വേദി.
അതേസമയം ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതു ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു.
ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചത്തലത്തിൽ റഷ്യ-ചൈന കൂട്ടുകെട്ട് ഒരുഭാഗത്തും യു.എസ്-പാശ്ചാത്യരാജ്യങ്ങൾ മറുഭാഗത്തും നിലയുറപ്പിക്കുന്നതിനാലാണ് സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണ ആയിട്ടില്ലാത്തത്.
‘ഉക്രെയ്ൻ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യത്തിൽ തീർച്ചയായും പ്രധാന ചർച്ചാവിഷയമാവും. എന്നാൽ ഫലം മുൻകൂട്ടി പറയാനാവില്ല'-ക്വത്ര പറഞ്ഞു.