വിജയം കഠിന പ്രയത്‌നത്തിന്റെ ഫലം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോഡി

വിജയം കഠിന പ്രയത്‌നത്തിന്റെ ഫലം; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കഠിന പ്രയത്‌നത്തിന്റെ ഫലമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫല പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിക്കുന്നതാണ് ഫലം. ഇത് മാറ്റത്തിന്റെ സമയമാണ്. ബിജെപി കൂടുതല്‍ ശക്തമായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. വിജയം വഴി ഡല്‍ഹിയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും വഴിയുള്ള ബന്ധം ശക്തമാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് വിവരം. 13 സീറ്റുകള്‍ നേടിയ പ്രദ്യോത് മാണിക്യ ദേബ് ശര്‍മ്മയുടെ തിപ്ര മോത പാര്‍ട്ടിയാണ് ഏറ്റവും വലിയ രണ്ടാം കക്ഷി. കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ നേട്ടം 14 സീറ്റുകളിലൊതുങ്ങി. അതേസമയം നാഗാലാന്‍ഡില്‍ ബിജെപിയും കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.