കൊവിഡ്: ഇന്ന്
സർവ്വകക്ഷി യോഗം

കൊവിഡ്: ഇന്ന് </br> സർവ്വകക്ഷി യോഗം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇത് രണ്ടാം തവണയാണ് സര്‍വകക്ഷി യോഗം ചേരുന്നത്. രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. പത്ത് എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്. രാജ്യത്തെ വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലാബുകളില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം ചേരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.