എന്‍പിപിക്ക് കത്തയച്ച് ബിജെപി; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം

എന്‍പിപിക്ക് കത്തയച്ച് ബിജെപി; മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം

ന്യൂഡല്‍ഹി: ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കമിട്ട് ബിജെപി. എന്‍പിപിക്ക് പിന്തുണ അറിയിച്ച് ബിജെപി കോണ്‍റാഡ് സാഗ്മയ്ക്ക് കത്ത് നല്‍കി.

നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 26 സീറ്റ് നേടിയ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി.

അമിത്ഷായുമായി കൊന്റാഡ് സാംഗ്മ ഫോണില്‍ സംസാരിച്ചിരുന്നു. ഇക്കാര്യം ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു. എന്നാല്‍ എങ്ങനെയാകും മേഘാലയയിലെ സഖ്യം എന്ന് കോന്റാഡ് സാംഗ്മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന സഖ്യത്തിനൊപ്പമാകും എന്നാണ് എന്‍പിപി ഇതുവരെ സ്വീകരിച്ച നിലപാട്. മൂന്ന് സീറ്റില്‍ ആണ് മേഘാലയയില്‍ ബിജെപി വിജയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.