മഴയും മഞ്ഞും യുഎഇയില്‍ റെഡ് യെല്ലോ അലർട്ടുകള്‍

മഴയും മഞ്ഞും യുഎഇയില്‍ റെഡ് യെല്ലോ അലർട്ടുകള്‍

ദുബായ്:രാജ്യത്ത് പലയിടത്തും മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പുലർച്ചെ ഒരു മണിമുതല്‍ മൂടല്‍മഞ്ഞുണ്ടാകും. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഷാർജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ മേഖലയിലാണ് മഞ്ഞ് വീഴ്ചയ്ക്ക് കൂടുതല്‍ സാധ്യത.

കിഴക്കന്‍ മേഖലയില്‍ മേഘം രൂപപ്പെടാനുളള സാധ്യതയുണ്ട്. തുടർന്ന് മഴ പ്രതീക്ഷിക്കാം. അറിയിപ്പ് ബോർഡുകളിലെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും വേഗപരിധി പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴ പെയ്തു. ഷാർജയിലും ഫുജൈറയിലും വിവിധ ഇടങ്ങളില്‍ ആലിപ്പഴ വർഷവുമുണ്ടായി. മിന്നല്‍ പ്രളയമുണ്ടാകാനിടയുളള സ്ഥലങ്ങളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചിരുന്നു.

ശനിയാഴ്ച അബുദബിയിലെയും ദുബായിലെയും ശരാശരി ഉയർന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തണുത്ത കാറ്റ് വീശും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.