ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് വീണ്ടും വില വര്‍ധിച്ചത്.
കഴിഞ്ഞ 15 ദിവസത്തിനിടെ 12 തവണയാണ് ഇന്ധന വില വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 82.86 രൂപയും ഡീസലിന് 73.07 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.19 രൂപയും ഡീസല്‍ ലിറ്ററിന് 77.088 രൂപയുമാണ്.രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണം.