അബുദബി:ബന്ധുവിന്‍റെ കുത്തേറ്റ് പ്രവാസി മലയാളി മരിച്ചു. മുസഫയില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കുമ്പില വളപ്പിൽ യാസിർ അറഫാത്ത് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇരുവരും തമ്മിലുണ്ടായ സംഭാഷണത്തിനിടെ പ്രകോപിതനായ ബന്ധു ആക്രമിക്കുകയായിരുന്നു. മുസഫയില്‍ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുകയായിരുന്നു യാസിർ. രണ്ടുമാസം മുന്‍പാണ് ബന്ധു ഇവിടെ ജോലിക്ക് വന്നത്. സാമ്പത്തിക വിഷയങ്ങളിലുണ്ടായ തർക്കമാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് സൂചന. റംലയാണ് യാസിറിന്‍റെ ഭാര്യ. രണ്ട് മക്കളുണ്ട്.