ദുബായ്:ഗതാഗത നിയമം ലംഘിക്കുന്ന കാല്‍നടയാത്രക്കാർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്ന് അബുദബി പോലീസ്. അതേസമയം കാല്‍നടയാത്രക്കാർക്ക് വഴി നല്‍കാത്ത വാഹനഡ്രൈവർമാരില്‍ നിന്ന് 500 ദിർഹം പിഴ ഈടാക്കുമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കാനായുളള ബോധവല്‍ക്കരണം ഗള്‍ഫ് ട്രാഫിക്ക് വീക്കിന്‍റെ ഭാഗമായാണ് പിഴ സംബന്ധിച്ചുളള ഓർമ്മപ്പെടുത്തല്‍. നിങ്ങളുടെ ജീവിതം നിങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തലക്കെട്ടില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന ക്യാംപെയിനാണ് ലക്ഷ്യമിടുന്നത്.റോഡ് സുരക്ഷ വർധിപ്പിക്കാനും സുരക്ഷിതമായ ട്രാഫിക് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ക്യാംപെയിന്‍ ലക്ഷ്യമിടുന്നു.