ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് ദുബായ് ഭരണാധികാരിയുമായി സംവദിച്ച് സുല്‍ത്താന്‍ അല്‍ നെയാദി.

ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് ദുബായ് ഭരണാധികാരിയുമായി സംവദിച്ച് സുല്‍ത്താന്‍ അല്‍ നെയാദി.

ദുബായ്: ആറുമാസത്തെ ദൗത്യത്തിനായി ഇൻ്റർനാഷണല്‍ സ്പേസ് സ്റ്റേഷനിലേക്ക് പോയ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി സംവദിച്ചു. തന്‍റെ ശരീരം ഭാരമില്ലായ്മയുമായി പൊരുത്തപ്പെട്ടുവരുന്നുവെന്ന് നെയാദി ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു. അഞ്ചാമനായി ഐഎസ്എസിലെത്തിയ സുഹൈല്‍ പാവയെ കുറിച്ചും ദുബായ് ഭരണാധികാരി അന്വേഷിച്ചു.

2019 ല്‍ ഹസ അല്‍ മന്‍സൂരി ആദ്യ ബഹിരാകാശ സഞ്ചാരിയായി ഐഎസ്എസിലെത്തിയപ്പോള്‍ കൂടുതല്‍ പേരെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. ആ വാക്ക് പാലിച്ചതില്‍ നന്ദിയുണ്ടെന്നും സുല്‍ത്താന്‍ അല്‍ നെയാദി പറഞ്ഞു. 5 മിനിറ്റാണ് ഇരുവരും വീഡിയോ കോളില്‍ സംസാരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.