പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല പണം; മലയാളി അടക്കം അഞ്ച് പേര്‍ എന്‍ഐഎയുടെ പിടിയില്‍

പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല പണം; മലയാളി അടക്കം അഞ്ച് പേര്‍ എന്‍ഐഎയുടെ പിടിയില്‍

ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ മലയാളി അടക്കം അഞ്ച് പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ടിനായി ഹവാല ഇടപാട് നടത്തിയതിനാണ് അറസ്റ്റ് എന്നാണ് വിവരം.

കാസര്‍കോട് സ്വദേശി കെ.എം. അബിദാണ് അറസ്റ്റിലായ മലയാളി. അറസ്റ്റിലായ മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എന്‍ഐഎ നടപടി.

വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ അടക്കം എത്തിയെന്നും ഈ പണം പിഎഫ്‌ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.