മുംബൈ: പതിവ് പട്രൊളിങ്ങിങ്ങിനിടെ മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടു. അറബിക്കടലിന് സമീപമാണ് അപകടം നടന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
നാവികസേനയുടെ പട്രോളിങ് കപ്പല്‍ നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്ന് ക്രൂ അംഗങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെയോടെയാണ് സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിങ് നടത്തുകയായിരുന്നു സേനാംഗങ്ങള്‍. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാലാണ് ക്രൂ അംഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് നാവിക സേന വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരുണാചല്‍ പ്രദേശില്‍ കരസേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന് അതില്‍ ഉണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടിരുന്നു.