കാലുകളില്‍ ക്യാമറയും മൈക്രോ ചിപ്പും; ഒഡീഷയില്‍ പിടിയിലായത് 'ചാരപ്രാവ്'

കാലുകളില്‍ ക്യാമറയും മൈക്രോ ചിപ്പും; ഒഡീഷയില്‍ പിടിയിലായത് 'ചാരപ്രാവ്'

ഭുവനേശ്വര്‍: ഒഡീഷയില്‍ ചാരപ്രാവിനെ പിടികൂടി. ഇതിന്റെ കാലുകളില്‍ നിന്ന് ക്യാമറയും മൈക്രോ ചിപ്പും കണ്ടെടുത്തു. ഒഡീഷയിലെ ജഗത്‌സിങ്പൂര്‍ ജില്ലയിലെ മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് പ്രാവിനെ പിടികൂടിയത്. ഇതിനെ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംശയം തോന്നിയ മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രാവിന്റെ ചിറകില്‍ പരിചിതമല്ലാത്ത ഭാഷയില്‍ ചില കുറിപ്പുകള്‍ കണ്ടെത്തി. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് മനസിലാക്കാന്‍ വിദഗ്ദ്ധരുടെ സഹായം തേടി.

പ്രാവിനെ വിശദമായി പരിശോധിച്ചശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.