ദുബായ്:ഇ സ്കൂട്ടർ സുരക്ഷിതമായി ഓടിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ട്രാഫിക് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുന്നവർക്ക് മൊത്തം 20,000 ദിർഹമാണ് സമ്മാനമായി നല്‍കുക. ദ സേഫ് റൈഡർ എന്ന പേരില്‍ രണ്ട് ദിവസമാണ് ക്യാംപെയ്ന്‍ നടക്കുന്നത്.
എമിറേറ്റിലെ ആയിരകണക്കിന് ഇ സ്കൂട്ടർ റൈഡർമാരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 പേർക്ക് 1000 ദിർഹം വീതമാണ് സമ്മാനം. ട്രാഫിക് നിയമങ്ങളെല്ലാം പിലാച്ചാവണം ഇ സ്കൂട്ടർ ഓടിക്കുന്നത് എന്നതാണ് നിബന്ധന. ഗള്‍ഫ് ട്രാഫിക് വീക്ക് 2023 ആക്ടിവിറ്റികളുടെ ഭാഗമായാണ് ക്യാംപെയിന്‍.