പ്രാഞ്ചിയേട്ടനായി മോഡി; സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ രഥത്തില്‍ കറങ്ങിയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ്

പ്രാഞ്ചിയേട്ടനായി മോഡി; സ്വന്തം പേരിട്ട സ്റ്റേഡിയത്തില്‍ രഥത്തില്‍ കറങ്ങിയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ്. ആത്മരതിയുടെ അങ്ങേയറ്റമെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പരിഹസിച്ചത്.

പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിന് ചുറ്റും വലംവെച്ചു. തുടര്‍ന്ന് പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. 'നിങ്ങളുടെ ജീവിത കാലത്ത് നിങ്ങള്‍ തന്നെ നിങ്ങളുടെ പേര് നല്‍കിയ സ്റ്റേഡിയത്തില്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങുന്നത് ആത്മരതിയുടെ അങ്ങേയറ്റമാണ്'- ജയ്റാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും രഥത്തില്‍ കയറി സ്റ്റേഡിയത്തില്‍ കറങ്ങിയത്. പിന്നീട് ഇരുടീമുകളുടെയും താരങ്ങള്‍ക്ക് ഇരു പ്രധാനമന്ത്രിമാര്‍ ചേര്‍ന്ന് ടെസ്റ്റ് മത്സരത്തിന്റെ തൊപ്പി കൈമാറി. ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്നലെയാണ് അഹമ്മദാബാദില്‍ എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.