മനീഷ് സിസോദിയയെ തീഹാര്‍ ജയിലിലെത്തി ഇ.ഡി അറസ്റ്റ് ചെയ്തു; നടപടി സിബിഐ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ

മനീഷ് സിസോദിയയെ തീഹാര്‍ ജയിലിലെത്തി ഇ.ഡി അറസ്റ്റ് ചെയ്തു; നടപടി സിബിഐ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനിരിക്കെ


ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലില്‍ കളിയുന്ന ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിലിലെത്തി അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇ.ഡി അറസ്റ്റ്.

കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.

സിബിഐ കേസില്‍ വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഇ.ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.