വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഏഴായിരത്തിലധികം കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യ രാജാവ് വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) പിടിച്ചെടുത്തുവെന്നാണ് ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുള്ള സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.