ദോഹ:കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തർ. ഇനി മുതല്‍ ആശുപത്രികളില്‍ പ്രവേശിക്കുമ്പോള്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതി. ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് മുഴുവന്‍ നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഫിഫ ഫുട്ബോള്‍ ലോകകപ്പ് സമയത്ത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് മാത്രം ഇഹ്തിറാസ് നിർബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശുപത്രി ജീവനക്കാരും പ്രവേശിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാല്‍ മതി. മറ്റ് നിബന്ധനകള്‍ എല്ലാം ഒഴിവാക്കി.