ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ മാർച്ച് 23 ന് റമദാന്‍ ആരംഭിച്ചേക്കുമെന്ന് പ്രതീക്ഷ. മാർച്ച് 22 ന് മാസപ്പിറവി ദൃശ്യമാകുമെന്നാണ് ഇന്‍റർനാഷണല്‍ അസ്ട്രോണമിക്കല്‍ സെന്‍ററിന്‍റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ മാർച്ച് 23 നായിരിക്കും റമദാന്‍ ആരംഭം. നേരത്തെ എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റിയും മാർച്ച് 23 നായിരിക്കും റമദാന്‍ ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഏപ്രില്‍ 21 നായിരിക്കും ഈദുല്‍ ഫിത്തർ.