ദുബായ് :എമിറേറ്റിലെ സ്കൂളുകളില്‍ ഫീസ് വർദ്ധനയ്ക്ക് അനുമതി നല്‍കി. ട്യൂഷന്‍ ഫീസ് 3 ശതമാനം വർദ്ധിപ്പിക്കാനാണ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
എമിറേറ്റിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. വിദ്യാഭ്യാസനിലവാരം പാലിക്കേണ്ടത് മുന്‍നിർത്തി സ്കൂളുകള്‍ക്ക് പ്രവർത്തനച്ചെലവ് കണ്ടെത്താന്‍ ഫീസ് വർദ്ധന സഹായകരമായേക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
സ്കൂളുകളുടെ റേറ്റിംഗ് അനുസൃതമായാണ് ഫീസ് നിരക്ക് വർദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.കെഎച്ച്ഡിഎ പരിശോധനയിലാണ് റേറ്റിംഗ് നല്‍കുന്നത്. റേറ്റിംഗില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്ക് ഫീസ് വർദ്ധനയ്ക്ക് അനുമതിയില്ല.