കർഷക പ്രക്ഷോഭം; മൂന്നാംഘട്ട ചര്‍ച്ച ഇന്ന്

കർഷക പ്രക്ഷോഭം; മൂന്നാംഘട്ട ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കര്‍ഷക കരട് നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. ചൊവ്വാഴ്ച ഭാരത് ബന്ദിനും കര്‍ഷകര്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണിത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടങ്ങിയ ദില്ലി ചലോ മാര്‍ച്ച്‌ പത്താം ദിവസത്തിലേക്ക് കടന്നു. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടന പ്രതിനിധികളുമായി ഇന്ന് മൂന്നാംഘട്ട ചര്‍ച്ച നടത്തുന്നത്.

പ്രാദേശിക നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റുകള്‍, താങ്ങുവില എന്നിവ നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കി സമവായത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ഷകര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.