ജോലിക്ക് പകരം ഭൂമി; ലാലു പ്രസാദും കുടുംബവും നടത്തിയത് 600 കോടിയുടെ അഴിമതിയെന്ന് ഇഡി

ജോലിക്ക് പകരം ഭൂമി; ലാലു പ്രസാദും കുടുംബവും നടത്തിയത് 600 കോടിയുടെ അഴിമതിയെന്ന് ഇഡി

ന്യൂഡല്‍ഹി: ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയ കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കൂടുംബവും നടത്തിയത് 600 കോടി രൂപയുടെ അഴിമതിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡില്‍ ലാലുവിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് കണക്കില്‍ പെടാത്ത ഒരു കോടി രൂപ കണ്ടെത്തിയതായും ഇ.ഡി വെളിപ്പെടുത്തി. 

മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വീട് അടക്കം നിരവധി സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നടത്തിയ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമാണ് റെയ്‌ഡെന്നാണ് ഇ.ഡിയുടെ വിശദീകരണം. 

റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. പ്രതികാര നടപടിയുടെ ഭാഗമായ കേസിന്റെ പേരില്‍ തന്റെ കുടുംബത്തെ ബി.ജെ.പി ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ യുദ്ധത്തിന് വേണ്ടി തരംതാഴ്ന്ന പ്രവര്‍ത്തിയാണ് ബി.ജെ.പി നടുത്തുന്നത്. ഒരിക്കലും ബി.ജെ.പിക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ലാലു പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.