ബുറെവി; തമിഴ് നാട്ടിൽ 9 പേര്‍ മരിച്ചു

ബുറെവി; തമിഴ് നാട്ടിൽ 9 പേര്‍ മരിച്ചു

ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് മൂലമുള്ള അതിശക്‌തമായ മഴയില്‍ തമിഴ്‌നാട്ടില്‍ കനത്ത നാശം. 3 ദിവസമായി തുടരുന്ന മഴയില്‍ 9 പേര്‍ മരിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്‌ച രാവിലെ തമിഴ്‌നാട് തീരം തൊട്ട ബുറെവി രാമനാഥപുരത്തിന് സമീപം 3 മണിക്കൂര്‍ നിശ്‌ചലമായതാണ് മഴ ശക്‌തി ആര്‍ജ്‌ജിക്കാന്‍ കാരണം.

ബുറെവി തീവ്ര ന്യൂനമര്‍ദമായതോടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. പുതുച്ചേരി തീരത്തും മഴ ശക്തമായി. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലാണ് ബുറേവിയുടെ സ്ഥാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.