തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആശുപത്രിയില്‍

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആശുപത്രിയില്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെയാണ് വയറുവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ എഐജി ആശുപത്രിയില്‍ (ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്‍ട്രോളജി) പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. സിടി സ്‌കാനും എന്‍ഡോസ്‌കോപ്പിയും നടത്തി.

ആമാശയത്തില്‍ ഒരു ചെറിയ അള്‍സര്‍ കണ്ടെത്തി. ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.