ട്രാസ്ക് പിക്നിക് മാർച്ച് 17ന് റിഗ്ഗയി ഗാർഡനിൽ

ട്രാസ്ക് പിക്നിക് മാർച്ച് 17ന് റിഗ്ഗയി ഗാർഡനിൽ

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ (ട്രാസ്ക്) ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നടത്തുന്ന പിക്നിക് മാർച്ച് 17 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ റിഗ്ഗയി ഗാർഡനിൽ വച്ച് നടത്തുന്നു. പിക്നിക്കിൽ പങ്കെടുക്കാൻ വാഹന സൗകര്യം വേണ്ടവർ അതാത് ഏരിയാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.


കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന 'കളിക്കളം' സെൻട്രൽ കമ്മിറ്റിയുടെ രൂപീകരണവും അന്ന് നടത്തുമെന്ന് മീഡിയ കൺവീനർ വിനീത് വിത്സൺ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.