നാട്ടിൽ അവധിക്ക് പോയ ചങ്ങനാശേരി സ്വദേശിനി വാഹനാപകടത്തിൽ നിര്യാതയായി

നാട്ടിൽ അവധിക്ക് പോയ ചങ്ങനാശേരി സ്വദേശിനി വാഹനാപകടത്തിൽ നിര്യാതയായി

ചങ്ങനാശേരി: ചങ്ങനാശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിന് സമീപമുണ്ടായ വാഹനപകടത്തിൽ തൃക്കോടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആൻ്റണി (40) നിര്യാതയായി. ഭർത്താവ് ജസ് വിൻ, മക്കൾ: ജോവാൻ, ജോൺ എന്നിവരെ പരുക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

മാമൂട് ഭാഗത്തു നിന്നും വരികയായിരുന്ന ജസ് വിനും കുടുംബവും സഞ്ചരിച്ച കാറും തെങ്ങണ ഭാഗത്തു നിന്നും വന്ന ബൈക്കും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്.
കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെൽത്തിലെ അൽ ജാബർ ഹോസ്പ്പിറ്റിലെ സ്റ്റാഫ് നേഴ്സായ ജസ്റ്റിറോസ് കുടുംബസമേതം അവധിക്ക് നാട്ടിൽ പോയതായിരുന്നു.

അബ്ബാസിയ സെൻ്റ് ഡാനിയേൽ കംബോണി ഇടവകാംഗവും സീറോ മലബാർ വിശ്വാസ പരിശീലനാദ്ധ്യാപികയുമായിരുന്ന ജസ്റ്റിറോസ് എസ് എം സി എ കുവൈറ്റിൻ്റ സജീവ അംഗവുമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.