ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 36,652 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96.08 ലക്ഷം കടന്നു. ഇന്നലെ മാത്രം 512 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.
96,06,211 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 90,58,822 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 94.28 ശതമാനമായി ഉയര്‍ന്നു.
ഇതുവരെ 1,39,700 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 4,09,689 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.