പട്ടയ ഭൂമിയില്‍ കൃഷിയും വീടും മാത്രം; ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

പട്ടയ ഭൂമിയില്‍ കൃഷിയും വീടും മാത്രം; ക്വാറി ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: സുപ്രീം കോടതി തള്ളുമെന്ന സാഹചര്യമെത്തിയതോടെ പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവിലെ ചട്ടത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

യഥാര്‍ഥ വസ്തുതകള്‍ കണക്കിലെടുത്ത് 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. പട്ടയഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിരുന്നു.

നിലവില്‍ കാര്‍ഷിക ഗാര്‍ഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുനപരിശോധന നല്‍കാന്‍ ക്വാറി ഉടമകള്‍ക്ക് സുപ്രീം കോടതി രണ്ടാഴ്ച്ച സമയം അനുവദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.