റമദാനില്‍ സൗദി അറേബ്യയിലെ പ്രവൃത്തി സമയം അറിയാം

റമദാനില്‍ സൗദി അറേബ്യയിലെ പ്രവൃത്തി സമയം അറിയാം

റിയാദ്:സൗദി അറേബ്യയിലെ ജീവനക്കാർക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ദിവസം അഞ്ച് മണിക്കൂറാണ് പ്രവൃത്തിസമയമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓഫീസുകളുടെ പ്രവർത്തനസമയം.

റമദാനില്‍ അഞ്ച് മണിക്കൂറാണ് ജോലി സമയമെങ്കിലും ജോലി തുടങ്ങുന്ന സമയത്തിലും അവസാനിക്കുന്ന സമയത്തിലും മാറ്റം വരുത്താം. രണ്ട് മണിക്കൂര്‍ വരെ ഇത്തരത്തില്‍ സമയം മാറ്റി ക്രമീകരിക്കാം. ശഅബാന്‍ 27 ന് മുന്‍പ് സമയക്രമം ജീവനക്കാരെ അറിയിച്ചിരിക്കണമെന്നുളളതാണ് ചട്ടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.