ഷാർജ: റമദാനില്‍ സർക്കാർ ജീവനക്കാർക്കായുളള ജോലി സമയം പ്രഖ്യാപിച്ചു.രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ഔദ്യോഗിക ജോലി സമയം. അതേസമയം ഷിഫ്റ്റുകളില്‍ പ്രവർത്തിക്കുന്ന വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സമയക്രമം നിശ്ചിത മണിക്കൂറുകള്‍ക്ക് അനുസരിച്ച് ക്രമപ്പെടുത്താം.
എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന റമദാന്‍ സമയക്രമം ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ്. സർക്കാർ ജീവനക്കാർക്കും മന്ത്രാലയങ്ങള്‍ക്കും തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് ഔദ്യോഗിക ജോലിസമയം. സ്വകാര്യമേഖലയിലും 8 മണിക്കൂറുളള ജോലി സമയം 6 മണിക്കൂറായി കുറച്ചിരുന്നു.