കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കി താം പോർട്ടല്‍

കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കി താം പോർട്ടല്‍

അബുദാബി: എമിറേറ്റിലെ ഏകീകൃത സേവനസംവിധാനമായ താം (TAMM) പോർട്ടല്‍ വഴി കൂടുതല്‍ സേവനങ്ങള്‍ കൂടി ലഭ്യമാക്കിത്തുടങ്ങി. അബുദബി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ സേവനങ്ങളാണ് താം വഴി ലഭ്യമാക്കിയിരിക്കുന്നത്.

ഇതോടെ പുതിയ വർക്ക് പെർമിറ്റ്, ഗാർഹിക തൊഴിലാളികള്‍ക്കുളള എന്‍ട്രി പെർമിറ്റ്, ഗാർഹിക തൊഴിലാളികള്‍ക്കുളള റെസിഡന്‍സി പെർമിറ്റ്,ഗാർഹിക തൊഴിലാളികൾക്കുള്ള റെസിഡൻസി പെർമിറ്റ് പുതുക്കൽ, ഗാർഹിക തൊഴിലാളികൾക്കുള്ള റസിഡൻസി പെർമിറ്റ് റദ്ദാക്കൽ, ഗാർഹിക തൊഴിലാളികൾക്കുള്ള സ്പോൺസർഷിപ്പ് ഫയൽ, ഗാർഹിക തൊഴിലാളികൾക്കുള്ള തൊഴിൽ കരാർ എന്നിവയുള്‍പ്പടെ 10 സേവനങ്ങളാണ് പോർട്ടല്‍ വഴി ലഭ്യമാക്കുന്നത്.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.