ഗ്ലോബല്‍ വില്ലേജിലെ പ്രവ‍ർത്തനസമയത്തില്‍ മാറ്റം

ഗ്ലോബല്‍ വില്ലേജിലെ പ്രവ‍ർത്തനസമയത്തില്‍ മാറ്റം

ദുബായ്: യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്‍റെ റമദാനിലെ പ്രവർത്തന സമയത്തില്‍ മാറ്റം. വൈകുന്നേരം ആറുമുതല്‍ പുലർച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് റമദാനില്‍ പ്രവർത്തിക്കുക. നിലവില്‍ വൈകീട്ട് നാലുമണിക്കാണ് ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്.

റമദാനില്‍ പ്രത്യേക പരിപാടികളും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. അറബിക് ഓർക്കസ്ട്രയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അറബിക് ഓർക്കസ്ട്ര അവതരിപ്പിക്കും. പതിവുപോലെ ഇത്തവണയും റമദാന്‍ മജ്ലിസും ഒരുക്കിയിട്ടുണ്ട്.

3500 ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക റമദാന്‍ വിഭവവും അലങ്കാരങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ 2023 ഏപ്രില്‍ 29 വരെയാണ് ഗ്ലോബല്‍ വില്ലേജ് പ്രവർത്തിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.