ഉദ്ഘാടനത്തിന് പിന്നാലെ അതിവേഗപ്പാതയില്‍ കുഴികള്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ഉദ്ഘാടനത്തിന് പിന്നാലെ അതിവേഗപ്പാതയില്‍ കുഴികള്‍; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

മൈസൂരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു-മൈസുരു എക്‌സ്പ്രസ് വേയില്‍ കുഴികള്‍ രൂപപ്പെട്ടു. ബെംഗളുരു-രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഇന്നലെ ഈ എക്‌സ്പ്രസ് വേയില്‍ ടോള്‍ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും അടക്കമുള്ള പൂര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്‌സ്പ്രസ് വേ പണി പൂര്‍ത്തിയാകാനുണ്ടെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയതാണെന്നും ആരോപണമുയര്‍ന്നിരുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.