പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാന നൊബേല്‍ സമ്മാന പരിഗണന പട്ടികയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി സമാധാന നൊബേല്‍ സമ്മാന പരിഗണന പട്ടികയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ തോജെ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തോജെ ഇക്കാര്യം വെളിപ്പെടുത്തിയത്.

നരേന്ദ്ര മോഡിയുടെ ഭരണ നയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. മോഡി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രദ്ധാലുവാണന്നും തോജെ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.