വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി; പിഞ്ച് കുഞ്ഞ് മരിച്ചു

വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി; പിഞ്ച് കുഞ്ഞ് മരിച്ചു

ലക്നൗ: വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് സംഭവം. സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ശസ്ത്രക്രിയയെ തുടര്‍ന്ന് അമിത രക്തസ്രാവം സംഭവിച്ചാണ് ആണ്‍കുഞ്ഞ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വ്യാജ ഡോക്ടര്‍ തിലക് സിങ്ങിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാതെയാണ് തിലക് സിങ് കടന്നുകളഞ്ഞത്. സംഭവത്തില്‍ തിലക് സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉമേഷ് ചന്ദ്ര ത്രിപാദി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.