കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണു

കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് മണ്ഡാല വനമേഖലയില്‍ തകര്‍ന്നു വീണത്. പൈലറ്റും സഹപൈലറ്റും മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. ഇവരെ കണ്ടെത്താല്‍ തിരച്ചില്‍ ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.