കുവൈത്ത്: അധ്യാപന മേഖലയിലും സ്വദേശി വല്‍ക്കരണത്തിനൊരുങ്ങി കുവൈത്ത്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത് സംബന്ധിച്ച അവലോകനം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
ഓരോ മേഖലകളിലും അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിങ്ങനെ തരം തിരിച്ച് വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. മെയ് അവസാനത്തോടെ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും.ബിരുദവും മറ്റ് യോഗ്യതകളുമുളള സ്വദേശികളെ പുതിയ അധ്യയന വർഷം അധ്യാപകരായി നിയമിക്കാനാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെ നീക്കം.
അതേസമയം, യോഗ്യരായ സ്വദേശി അധ്യാപകരെ ലഭിക്കുന്നത് അനുസരിച്ചായിരിക്കും നിലവിലുള്ള പ്രവാസി അധ്യാപകരെ പിരിച്ചു വിടുക. രാജ്യത്ത് അധ്യാപക ജോലിയിൽ പൂർണ്ണമായും സ്വദേശിവത്കരണം നടപ്പിലാക്കാൻ നേരത്തെയും നീക്കം നടന്നിരുന്നു.